Kerala

മികച്ച വിജയത്തിന് പിന്നിൽ ടീം യുഡിഎഫ്; നിയമസഭാ തെരഞ്ഞെടുപ്പിൽ ജയിച്ചില്ലെങ്കിൽ രാഷ്ട്രീയ വനവാസം: സതീശൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ വർഗീയതയാണ് ഇടതുമുന്നണിയുടെ തോൽവിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിനെ ജനം വെറുക്കുന്നു. ബിജെപിയുടെ അതേ അജണ്ടയാണ് സിപിഎമ്മിനെന്നും സിപിഎം കളിച്ച ഭൂരിപക്ഷ വർഗീയ പ്രീണനത്തിന്റെ ഗുണഭോക്താവാണ് ബിജെപിയെന്നും സതീശൻ വിമർശിച്ചു

നിയമസഭാ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്ത അജണ്ടയാണ് തദ്ദേശ ഫലം. നിയമസഭാ തെരഞ്ഞെടുപ്പിൽ തിളക്കമാർന്ന ജയം ഉണ്ടായില്ലെങ്കിൽ രാഷ്ട്രീയ വനവാസം തന്നെയാണെന്നും സതീശൻ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളോടും യുഡിഎഫിന് കടപ്പാടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് കാരണം ടീം യുഡിഎഫ് ആണെന്നും സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി നിന്നു. കുറേ പാർട്ടികളുടെ കൂട്ടായ്മ മാത്രമല്ല. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ എംഎം മണി ജനങ്ങളെ ആക്ഷേപിച്ച് പോസ്റ്റിട്ടു. മുഖ്യമന്ത്രിയടക്കം മുതിർന്ന നേതാക്കളുടെ മനസിലിരുപ്പാണ് എംഎം മണിയുടെ വിവാദ പോസ്റ്റ് എന്നും സതീശൻ കുറ്റപ്പെടുത്തി.
 

See also  തെരുവ് നായ ഭീതിയിൽ കണ്ണൂർ നഗരം; രണ്ട് ദിവസത്തിനിടെ മാത്രം കടിയേറ്റത് 75 പേർക്ക്

Related Articles

Back to top button