Kerala
രാഹുൽ മാങ്കൂട്ടത്തിലിന്റെ ഉറ്റ അനുയായി ഫെന്നി നൈനാൻ തോറ്റു

പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഫെന്നി നൈനാൻ തോറ്റു. ബലാത്സംഗ കേസ് പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ഉറ്റ അനുയായി ആണ് ഫെന്നി. അടൂർ നഗരസഭയിലെ പോത്രോട് എട്ടാം വാർഡിലാണ് യൂത്ത് കോൺഗ്രസ് നേതാവായ ഫെന്നി മത്സരിച്ചത്
ബിജെപിയാണ് ഇവിടെ വിജയിച്ചത്. ലൈംഗിക പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം പരാതിയിൽ പേര് പരാമർശിക്കപ്പെട്ടയാളാണ് ഫെന്നി. ഇയാളുടെ സ്ഥാനാർഥിത്വവും വലിയ വിവാദമായിരുന്നു
രാഹുൽ മാങ്കൂട്ടത്തിൽ തന്നെ ഹോം സ്‌റ്റേയിൽ വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചതെന്നായിരുന്നു യുവതിയുടെ പരാതി. ഹോം സ്‌റ്റേയിലേക്ക് തന്നെ കാറിൽ എത്തിച്ചത് ഫെന്നിയാണെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു



