തിരുവനന്തപുരം കോർപറേഷനിൽ ഇടത്-വലത് മുന്നണികളെ ഞെട്ടിച്ച് എൻഡിഎ; 17 സീറ്റുകളിൽ മുന്നിൽ

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ തിരുവനന്തപുരം കോർപറേഷനിൽ എൻഡിഎയുടെ മുന്നേറ്റം. ഇടത് വലതു മുന്നണികളെ ഞെട്ടിച്ച് എൻഡിഎ 17 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ഒരു കോർപറേഷനിൽ എൻഡിഎ അധികാരത്തിലെത്തുമോ എന്നാണ് വരും മണിക്കൂറുകളിൽ അറിയാനുള്ളത്
16 സീറ്റുകളിൽ എൽഡിഎഫ് സ്ഥാനാർഥികളും മുന്നിട്ട് നിൽക്കുന്നുണ്ട്. യുഡിഎഫ് ആകട്ടെ വെറും എട്ട് സീറ്റുകളിൽ മാത്രമാണ് മുന്നിട്ട് നിൽക്കുന്നത്. ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർഥിയും മുന്നിട്ട് നിൽക്കുകയാണ്.
കൊല്ലം കോർപറേഷനിൽ 13 സീറ്റിൽ എൽഡിഎഫും അഞ്ച് സീറ്റിൽ യുഡിഎഫും രണ്ട് സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്. കൊച്ചിയിൽ 28 സീറ്റിൽ എൽഡിഎഫും 17 സീറ്റിൽ യുഡിഎഫും ആറ് സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുകയാണ്
തൃശ്ശൂരിൽ 17 സീറ്റുകളിൽ യുഡിഎഫ് മുന്നിട്ട് നിൽക്കുകയാണ്. 7 സീറ്റുകളിൽ എൽഡിഎഫും ഒരു സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു. കോഴിക്കോട് 12 സീറ്റിൽ യുഡിഎഫും 9 സീറ്റിൽ എൽഡിഎഫും 5 സീറ്റിൽ എൻഡിഎയും മുന്നിട്ട് നിൽക്കുന്നു. കണ്ണൂരിൽ ഏഴ് സീറ്റിൽ യുഡിഎഫും മൂന്ന് സീറ്റിൽ എൽഡിഎഫും മുന്നിട്ട് നിൽക്കുന്നു.



