Sports

ലയണൽ മെസി ഇന്ന് ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും, താരം ഇന്ന് മടങ്ങും

അർജന്റീന സൂപ്പർതാരം ലയണൽ മെസി ഇന്ന് ഡൽഹിയിൽ എത്തും.  പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മെസി കൂടിക്കാഴ്ച നടത്തും. പിന്നാലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന സെലിബ്രിറ്റി ഫുട്ബോൾ മത്സരത്തിൽ മെസി പന്ത് തട്ടും. 

കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷമാണ് മെസി ഡൽഹിയിൽ എത്തുന്നത്. ഇന്നലെ മുംബൈയിലെ ചടങ്ങിൽ സച്ചിൻ തന്റെ പത്താം നമ്പർ ജഴ്‌സി മെസ്സിക്ക് സമ്മാനിച്ചിരുന്നു. ഡൽഹിയിലെ പരിപാടിക്കുശേഷം മെസി നാട്ടിലേക്ക് മടങ്ങും. 

ലൂയിസ് സുവാരസും റോഡ്രിഗോ ഡി പോളും മെസിക്കൊപ്പമുണ്ട്. അതേസമയം ബംഗാളിൽ മെസി പങ്കെടുത്ത ചടങ്ങിലെ അക്രമങ്ങൾക്ക് പിന്നാലെ ബിജെപി-തൃണമൂൽ കോൺഗ്രസ് രാഷ്ട്രീയ പോര് ശക്തമാകുകയാണ്. സ്‌റ്റേഡിയത്തിൽ അക്രമമുണ്ടാക്കിയത് ബിജെപി പ്രവർത്തകരാണെന്ന് ടിഎംസി ആരോപിച്ചു. എന്നാൽ സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് അക്രമത്തിന് കാരണമെന്ന് ബിജെപി ആരോപിക്കുന്നു
 

See also  ഞാൻ ഫോമിൽ അല്ല, ടീമിനാണ് മുൻഗണന, അതാണ് ഞാൻ വിട്ടുനിന്നത്: കാരണം വ്യക്തമാക്കി രോഹിത് ശർമ

Related Articles

Back to top button