Kerala

എൽഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി; യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി

യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി കേരളാ കോൺഗ്രസ് എം നേതൃത്വം. എൽഡിഎഫ് വിടേണ്ട സാഹചര്യമില്ലെന്ന് ജോസ് കെ മാണി നേതാക്കളെ അറിയിച്ചു. യുഡിഎഫ് അപമാനിച്ച് ഇറക്കി വിട്ടതാണെന്ന് ഓർമിപ്പിച്ചായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെ ബോധ്യപ്പെടുത്തും. 

മുന്നണി വിടാൻ ആയിരുന്നുവെങ്കിൽ നേരത്തെ ആകാമായിരുന്നുവെന്ന് കേരളാ കോൺഗ്രസ് എം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയമുണ്ടായാൽ മുന്നണി വിടുന്ന രീതി ഇല്ല. യുഡിഎഫ് നേതാക്കൾ ക്ഷണിക്കുന്നത് പാർട്ടിയുടെ അടിത്തറ കണ്ടുകൊണ്ടാണ്. എൽഡിഎഫിൽ എത്തിയ ശേഷമാണ് പാർട്ടിയുടെ ശക്തി യുഡിഎഫിന് ബോധ്യമായത്. 

പിജെ ജോസഫ് യുഡിഎഫിൽ തെറ്റിദ്ധാരണയുണ്ടാക്കുകയായിരുന്നു. പിജെ ജോസഫ് ഇപ്പോൾ നടത്തുന്നത് അപക്വമായ പ്രസ്താവനകളാണ്. പരാജയമുണ്ടായാൽ പാർട്ടി തകരുമെങ്കിൽ ജോസഫ് ഗ്രൂപ്പ് കേരളത്തിലുണ്ടാകുമായിരുന്നില്ലെന്നും സ്റ്റീഫൻ ജോർജ് പറഞ്ഞു
 

See also  വീട്ടമ്മയെ പോലീസുദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസെടുക്കാനുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി

Related Articles

Back to top button