Kerala

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്; ചലചിത്ര അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകും

പിടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലചിത്ര അക്കാദമിക്ക് പോലീസ് നോട്ടീസ് നൽകും. തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലചിത്ര പ്രവർത്തക മൊഴി നൽകി. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും. 

ഐഎപ്എഫ്‌കെയുടെ സിനിമകൾ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പിടി കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വെച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി. എന്നാൽ ഇങ്ങനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടില്ലെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ പറഞ്ഞിരുന്നു. 

സിനിമാ സെലക്ഷന് എത്തിയ പരാതിക്കാരി അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചിരുന്നത്. മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു. സിനിമാ സ്‌ക്രീനിംഗിന് ശേഷം ഹോട്ടൽ മുറിയിയിലേക്ക് വിളിച്ചു വരുത്തി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി.
 

See also  കൊല്ലത്ത് യുവാക്കൾ തമ്മിൽ സംഘർഷം; പരുക്കേറ്റ യുവാവ് മരിച്ചു

Related Articles

Back to top button