Kerala

വയനാട് തുരങ്ക നിർമാണം തുടരാമെന്ന് ഹൈക്കോടതി; പ്രകൃതി സംരക്ഷണ സമിതിയുടെ ഹർജി തള്ളി

വയനാട് തുരങ്കപാത നിർമാണം തുടരാമെന്ന് ഹൈക്കോടതി. നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നിർമാണം സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജിയാണ് തള്ളി. പരിസ്ഥിതിക വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു പൊതുതാത്പര്യ ഹർജി നൽകിയത്.

ശാസ്ത്രീയ കാര്യങ്ങളിൽ കോടതി ഇടപെടാത്തത് നിയന്ത്രണ അതോറിറ്റികളുടെയും സംസ്ഥാന സർക്കാരിന്റെയും ഉത്തരവാദിത്തം വർധിപ്പിക്കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകിക്കൊണ്ട് പദ്ധതി നടപ്പിലാക്കുന്നുണ്ടെന്ന് സർക്കാർ ഉറപ്പുവരുത്തണമെന്ന് കോടതി നിർദേശിച്ചു.

കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിർമാണം. മല തുരന്നുള്ള നിർമാണം നാലുവർഷം കൊണ്ട് പൂർത്തിയാകും. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം. പാത യാഥാർഥ്യമാകുന്നതോടെ വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂർ ആയി കുറയും.
 

See also  വസ്തുതയുമായി പൊരുത്തപ്പെടുന്ന യാതൊന്നും ശരത് പ്രസാദിന്റെ ശബ്ദരേഖയിലില്ല: സിപിഎം ജില്ലാ സെക്രട്ടറി

Related Articles

Back to top button