Kerala

കളിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

കണ്ണൂരിൽ തീപ്പൊള്ളലേറ്റ് ആറ് മാസമായി ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. തില്ലങ്കേരി പള്ള്യം എൽപി സ്‌കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിനി ഫാത്തിമയാണ് മരിച്ചത്

കഴിഞ്ഞ മെയ് 14നാണ് ഫാത്തിമക്ക് പൊള്ളലേറ്റത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേൽക്കുകയായിരുന്നു. 

ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റ കുട്ടി ആറ് മാസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാര ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് നടക്കും
 

See also  ലൈംഗിക പീഡനക്കേസിൽ പ്രതിയായ പ്രൊഡക്ഷൻ കൺട്രോളർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

Related Articles

Back to top button