Kerala

ടയർ പൊട്ടാൻ കാരണം ജിദ്ദ റൺവേയിൽ നിന്നുള്ള വസ്തു; യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിൽ എത്തിക്കും

ജിദ്ദയിൽ നിന്ന് കരിപ്പൂരിലേക്ക് പോയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിമാനത്തിന്റെ ടയറുകൾ പൊട്ടിത്തെറിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ലാൻഡിംഗ് ഗിയറിൽ സാങ്കേതിക പ്രശ്‌നമുണ്ടായതിനെ തുടർന്നാണ് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയത്

ജിദ്ദ വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് ടേക്ക് ഓഫിനിടെ ടയറിൽ പറ്റിപ്പിടിച്ച വസ്തുവാണ് പ്രശ്‌നമുണ്ടാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം. ഈ വസ്തു എന്താണെന്നും മറ്റുമുള്ള വിവരങ്ങൾ പരിശോധിച്ച് വരികയാണെന്ന് എയർ ഇന്ത്യ അറിയിച്ചു. 

160 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെ റോഡ് മാർഗം കരിപ്പൂരിൽ എത്തിക്കുമെന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി. അതേസമയം അടിയന്തര ലാൻഡിംഗിനെ തുടർന്ന് റൺവേ അടിച്ചിടേണ്ടി വന്നതിനാൽ കൊളംബോയിൽ നിന്ന് കൊച്ചിയിൽ 9.20ന് ലാൻഡ് ചെയ്യേണ്ടിയിരുന്ന വിമാനം മധുരയിലേക്ക് വഴി തിരിച്ചുവിട്ടു.
 

See also  കാഞ്ഞങ്ങാട് ട്രെയിൻ തട്ടി മൂന്ന് സ്ത്രീകള്‍ മരിച്ചു

Related Articles

Back to top button