Kerala

പതിയെ വില ഉയർത്തി സ്വർണം; ദിവസങ്ങൾക്കുള്ളിൽ മാന്ത്രിക സംഖ്യയും മറികടന്നേക്കാം

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്നലെയും പവന്റെ വില ഉയർന്നിരുന്നു. ഇന്ന് പവന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 98,880 രൂപയായി. മാന്ത്രിക സംഖ്യയായ ഒരു ലക്ഷത്തിലേക്ക് എത്താൻ ഇനി വെറും 1120 രൂപ കൂടി മതി

ഗ്രാമിന് 30 രൂപ വർധിച്ച് 12,360 രൂപയിലെത്തി. രാജ്യാന്തര വിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിന് 25 രൂപ വർധിച്ച് 10,113 രൂപയിലെത്തി

വെള്ളി വിലയും കുതിച്ചുയരുകയാണ്. ഇന്നലെ ഗ്രാമിന് 210 രൂപയായിരുന്ന വെള്ളിവില ഇന്ന് രണ്ട് രൂപ വർധിച്ച് 212 രൂപയിലെത്തി.
 

See also  നാൽപ്പത്തിയേഴ് എംഎൽഎമാരും പിന്തുണച്ചത് കെസിയെ; പിന്തുണച്ചവരിൽ സണ്ണി ജോസഫും സന്ദീപ് വാര്യരും: സതീശനൊപ്പം 6 പേർ മാത്രം

Related Articles

Back to top button