World

ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി; റൺവേയിൽ ഇടിച്ചിറങ്ങിയ വിമാനം തീപിടിച്ച് യാത്രക്കാർ മരിച്ചു

ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായതിനെ തുടർന്ന് റൺവേയിൽ ഇടിച്ചിറക്കിയ വിമാനം കത്തിനശിച്ച് യാത്രക്കാർ മരിച്ചു. അമേരിക്കയിലെ നോർത്ത് കരോലിന സ്‌റ്റേറ്റ്‌സ് വില്ലെ പ്രാദേശിക വിമാനത്താവളത്തിലാണ് അപകടം. 

സെസ്‌ന സി 550 എന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. യുഎസ് ഓട്ടോ റേസിംഗ് കമ്പനിയായ നാഷണൽ അസോസിയേഷൻ ഫോർ സ്‌റ്റോക്ക് കാർ ഓട്ടോ റേസിംഗിന്റെ മുൻ ഡ്രൈവർ ഗ്രെഗ് ബിഫിളും കുടുംബവുമാണ് മരിച്ചത്

സ്വകാര്യ വിമാനത്തിലാണ് ഗ്രെഗ് ബിഫിളും കുടുംബവും സ്റ്റേറ്റ്‌സ് വില്ലെയിലേക്ക് എത്തിയത്. പ്രാദേശിക സമയം രാവിലെ 10.06ന് ടേക്ക് ഓഫ് ചെയ്ത വിമാനം അര മണിക്കൂറിനുള്ളിൽ തകർന്നുവീഴുകയായിരുന്നു.
 

See also  ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകണം; നിർദേശിച്ച് പാക്കിസ്ഥാൻ

Related Articles

Back to top button