Sports

ടി20 ലോകകപ്പ് ടീമിൽ സഞ്ജു സാംസണും; ശുഭ്മാൻ ഗിൽ പുറത്ത്, ജയ്‌സ്വാളും ഇല്ല

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മുംബൈയിൽ ബിസിസിഐ ഹെഡ് ക്വാർട്ടേഴ്‌സിൽ നടന്ന വാർത്താ സമ്മേളനത്തിലാണ് ചീഫ് സെലക്ടർ അജിത് അഗാർക്കറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്ന് ടീമിനെ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസൺ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനായി ടീമിലെത്തി. ഇഷാൻ കിഷനാണ് മറ്റൊരു കീപ്പർ

അതേസമയം ഏവരെയും അമ്പരപ്പിച്ച് കൊണ്ട് ശുഭ്മാൻ ഗിൽ ലോകകപ്പ് ടീമിൽ നിന്ന് പുറത്തായി. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ വൈസ് ക്യാപ്റ്റനായിരുന്നു ഗിൽ. ആദ്യ മൂന്ന് മത്സരങ്ങളിലും ഇന്ത്യക്കായി ഓപൺ ചെയ്തത് ഗിൽ ആയിരുന്നു. അവസാന മത്സരത്തിൽ മാത്രമാണ് സഞ്ജുവിന് കളിക്കാൻ അവസരം ലഭിച്ചിരുന്നത്

ജനുവരിയിൽ ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയും ഇതേ ടീം തന്നെ കളിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനമാണ് ഇഷാൻ കിഷന് ടീമിലേക്ക് വഴി തുറന്നത്. ഫെബ്രുവരി 7 മുതൽ മാർച്ച് 8 വരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ലോകകപ്പ് മത്സരം നടക്കുന്നത്. 

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ്, അക്‌സർ പട്ടേൽ, അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, ഇഷാൻ കിഷൻ, റിങ്കു സിംഗ്, ജസ്പ്രീത് ബുമ്ര, വരുൺ ചക്രവർത്തി, അർഷ്ദീപ് സിംഗ്, കുൽദീപ് യാദവ്, ഹർഷിത് റാണ, വാഷിംഗ്ടൺ സുന്ദർ
 

See also  നാലാം ടി20യിൽ ഇന്ത്യക്കെതിരെ ഓസീസിന് 168 റൺസ് വിജയലക്ഷ്യം

Related Articles

Back to top button