World

ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ മരത്തിൽ കെട്ടിത്തൂക്കി കൊന്നു; ഏഴ് പേർ അറസ്റ്റിൽ

ബംഗ്ലാദേശിൽ കലാപത്തിനിടെ ഹിന്ദു യുവാവിനെ ആൾക്കൂട്ടം മതനിന്ദ ആരോപിച്ച് മർദിക്കുകയും മരത്തിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയും ചെയ്തു. മൈമൻസിംഗ് എന്ന നഗരത്തിൽ ഫാക്ടറി തൊഴിലാളിയായ ദീപു ചന്ദ്രദാസാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഏഴ് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ക്ക് ഹസീനയുടെ അധികാര നഷ്ടത്തിന് കാരണമായ വിദ്യാർഥി പ്രക്ഷോഭത്തിന്റെ നേതാവായിരുന്ന ഷെരീഫ് ഉസ്മാൻ ഹാദി കൊല്ലപ്പെട്ടതിനെ തുടർന്നാണ് ബംഗ്ലാദേശിൽ വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരാഴ്ച മുമ്പ് തലയ്ക്ക് വെടിയേറ്റ ഹാദി സിംഗപ്പൂരിലെ ആശുപത്രിയിൽ വെച്ച് വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്

ഇതിന് പിന്നാലെ തെരുവുകൾ കീഴടക്കിയ കലാപകാരികൾ പത്രസ്ഥാപനങ്ങളടക്കം തകർക്കുകയും തീയിടുകയും ചെയ്തു. ഡെയ്‌ലി സ്റ്റാർ, പ്രോഥോം ആലോ എന്നീ മാധ്യമ സ്ഥാപനങ്ങളിൽ വ്യാപക മോഷണവും നടന്നു. പണവും ജീവനക്കാരുടെ വസ്തുക്കളും കമ്പ്യൂട്ടറുകളും കലാപകാരികൾ മോഷ്ടിച്ചു. സ്ഥാപനങ്ങൾക്ക് തീയിട്ടു

 

See also  ടെക്സസ് പ്രളയം: 43 മരണം, 15 കുട്ടികളും ഉൾപ്പെടുന്നു; രക്ഷാപ്രവർത്തനം തുടരുന്നു

Related Articles

Back to top button