Kerala

വയനാട് പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

വയനാട് പുൽപ്പള്ളിയിൽ കടുവ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ദേവർഗദ്ധ ഉന്നതിയിലെ കൂമൻ (65) ആണ് മരിച്ചത്. പുഴയോരത്തു നിന്ന് കടുവ പിടികൂടി കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു. 

സഹോദരിയോടൊപ്പം വനത്തിൽ വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. സഹോദരി ഓടി രക്ഷപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൂമന്റെ മൃതദേഹം കണ്ടെത്തിയത്

കടുവയെ കണ്ടെത്തുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിനും വനംവകുപ്പ് നടപടികൾ ആരംഭിച്ചതായി മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാനും ശ്രമം തുടങ്ങി
 

See also  കൊച്ചി-ഷാർജ എയർ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാർ; കണ്ടെത്തിയത് റൺവേയിലേക്ക് നീങ്ങിയ ശേഷം

Related Articles

Back to top button