National

യുപിയിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം; അഞ്ച് വയസുകാരിക്ക് പരുക്ക്

യുപിയിൽ നരഭോജി ചെന്നായ ആക്രമണത്തിൽ അഞ്ച് വയസുകാരിക്ക് പരുക്ക്. ഇന്നലെ രാത്രിയാണ് ചെന്നായ പെൺകുട്ടിയെ ആക്രമിച്ചത്. ബഹ്‌റൈച്ച് മേഖലയിലാണ് സംഭവം. ഉറങ്ങാൻ കിടന്ന കുഞ്ഞിനെ ചെന്നായ ആക്രമിക്കുകയായിരുന്നു

ഒന്നര മാസത്തിനിടയിൽ പ്രദേശത്ത് ചെന്നായ ആക്രമണത്തിൽ 8 കുട്ടികളടക്കം 9 പേരാണ് കൊല്ലപ്പെട്ടത്. വനംവകുപ്പ് കഴിഞ്ഞ ദിവസം നാല് ചെന്നായ്ക്കളെ പിടികൂടിയിരുന്നു. എന്നാൽ രണ്ട് ചെന്നായ്ക്കൾ നാട്ടുകാർക്ക് ഭീഷണിയുയർത്തി ഇപ്പോഴും നാട്ടിലുണ്ട്.

അവശേഷിക്കുന്ന ചെന്നാകളെ പിടികൂടാൻ എല്ലാ ശ്രമങ്ങളും വനംവകുപ്പ് നടത്തുന്നുണ്ട്. ചെന്നായ്ക്കൾ കുട്ടികളെയാണ് കൂടുതലായി ലക്ഷ്യമിടുന്നത്.

The post യുപിയിൽ വീണ്ടും നരഭോജി ചെന്നായയുടെ ആക്രമണം; അഞ്ച് വയസുകാരിക്ക് പരുക്ക് appeared first on Metro Journal Online.

See also  അദാനിയെ ശതകോടീശ്വരനാക്കിയത് ഈ ആറ് കമ്പനികള്‍

Related Articles

Back to top button