Kerala

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കൾ

മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി ധന്യയാണ്(39) മരിച്ചത്. വൃക്കയിലെ കല്ല് നീക്കുന്നതിനായുള്ള ശസ്ത്രക്രിയക്കിടെയാണ് സംഭവം. യുവതിയുടെ മരണത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധവുമായി രംഗത്തുവന്നു. 

്കുടുംബം പോലീസിൽ പരാതി നൽകി. യുവതിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ബന്ധുക്കൾ ഒപ്പിട്ട് നൽകിയത് കീ ഹോൾ ശസ്ത്രക്രിയക്കാണ്. 

ശസ്ത്രക്രിയ തുടങ്ങിയപ്പോൾ രക്തക്കുഴലിൽ രക്തസ്രാവമുണ്ടായി. ഇതോടെ ഓപൺ സർജറിക്ക് വിധേയമാക്കി. ഈ ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷമാണ് മരണം സംഭവിച്ചത്. ഹൃദയാഘാതമാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു
 

See also  നെടുമ്പാശ്ശേരിയിൽ ഹൈബ്രിഡ് കഞ്ചാവ് വേട്ട; നാല് കോടിയുടെ ലഹരിവസ്തുവുമായി ഒരാൾ പിടിയിൽ

Related Articles

Back to top button