Kerala

മത്സരിക്കാനല്ല, തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാനാണ് താത്പര്യമെന്ന് കെ മുരളീധരൻ

തെരഞ്ഞെടുപ്പിന് നേതൃത്വം നൽകാനാണ് താത്പര്യമെന്നും തിരുവനന്തപുരത്ത് പ്രവർത്തിക്കാനാണ് ഇഷ്ടമെന്നും കെ മുരളീധരൻ. ബാക്കിയെല്ലാം പാർട്ടി പറയുമെന്നും കെ മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ മുരളീധരനെ ഗുരുവായൂരിൽ മത്സരിപ്പിക്കാൻ കോൺഗ്രസിൽ ചർച്ചയുണ്ടെന്ന് വാർത്തകളുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കായിരുന്നു പ്രതികരണം.

ഗുരുവായൂരിൽ മത്സരിക്കുമെന്നത് മാധ്യമവാർത്ത മാത്രം. ഞാൻ ഗുരുവായൂരപ്പന്റെ ഭകതൻ മാത്രം. തിരുവനന്തപുരത്തു നിന്ന് പ്രവർത്തിക്കാനാണ് താത്പര്യം. നിയമസഭാ തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കാനാണ് താത്പര്യം. മത്സരിക്കാൻ ആഗ്രഹമില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ജനുവരിയിൽ മാത്രമേ ആരംഭിക്കൂ. ബാക്കിയെല്ലാം പാർട്ടി പറയും പോലെ എന്നും മുരളീധരൻ പറഞ്ഞു. 

നിലവിൽ തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുകൊണ്ട് പാർട്ടി പ്രവർത്തനങ്ങൾക്ക് നേതൃത്വത്തെ സഹായിക്കുകയാണെന്നും മുരളിധരൻ പറഞ്ഞു.
 

See also  കോഴിക്കോട് വടക്കുമ്പാട് സ്‌കൂളിൽ മഞ്ഞപ്പിത്തം പടരുന്നു; 50ഓളം കുട്ടികൾക്ക് രോഗബാധ

Related Articles

Back to top button