Kerala

കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

കേരളമടക്കം മൂന്ന് സംസ്ഥാനങ്ങളിലെയും ആൻഡമാൻ നിക്കോബാറിലെയും എസ്‌ഐആർ നടപടികൾക്ക് ശേഷമുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേരളം കൂടാതെ മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. നാലിടത്തും കരട് പട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി പിന്നീട് കമ്മീഷൻ നീട്ടിയതാണ്

തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിൽ പട്ടിക പ്രസിദ്ധീകരിക്കും. നേരത്തെ കരട് പട്ടിക പ്രസിദ്ധീകരിച്ച തമിഴ്‌നാട്ടിൽ 97 ലക്ഷം പേരെയും ഗുജറാത്തിൽ 73 ലക്ഷം പേരെയും പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. എസ്‌ഐആർ നടപടികൾ പൂർത്തിയാക്കാനുള്ള സമയം ഇനിയും നീട്ടണമെന്ന് വിവിധ പാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. 

അതേസമയം എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. 25 ലക്ഷം പേർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടെന്നും 2025ലെ പട്ടികയിൽ ഉൾപ്പെട്ട എല്ലാവർക്കും ഫോം ലഭിച്ചിട്ടില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
 

See also  മധു മുല്ലശ്ശേരി പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെന്ന് സിപിഎം മംഗലശ്ശേരി ഏരിയാ സെക്രട്ടറി

Related Articles

Back to top button