Sports

32 പന്തിൽ 100, ബിഹാർ 6ന് 574 റൺസ്

വിജയ് ഹസാരെ ട്രോഫിയിൽ ബിഹാർ-അരുണാചൽ പ്രദേശ് മത്സരം റെക്കോർഡുകളുടെ ദിനമായി മാറി. അരുണാചലിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബിഹാർ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ അടിച്ചുകൂട്ടിയത് 574 റൺസ്. വൈഭവ് സൂര്യവംശി തുടങ്ങിയ വെടിക്കെട്ട് അപകടകരമാംവിധം ബിഹാർ നായകൻ സാകിബുൽ ഗനി അവസാനിച്ചപ്പോൾ പിറന്നത് ക്രിക്കറ്റിലെ ഒരുപിടി റെക്കോർഡുകളാണ്

വൈഭവ് സൂര്യവംശി 36 പന്തിൽ സെഞ്ച്വറി നേടിയതോടെയാണ് മത്സരം തുടക്കത്തിൽ ശ്രദ്ധ നേടിയത്. എന്നാൽ അതിനേക്കാൾ അപകടകാരിയായിരുന്നു സാകിബുൽ. വെറും 32 പന്തിലാണ് സാകിബുൽ സെഞ്ച്വറി തികച്ചത്. ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോർഡ് സാകിബുലിന്റെ പേരിലായി

40 പന്തിൽ 12 സിക്‌സും 10 ഫോറും സഹിതം 128 റൺസുമായി സാകിബുൽ പുറത്താകാതെ നിന്നു. 26കാരനായ സാകിബുൽ മോത്തിഹാരി സ്വദേശിയാണ്. വൈഭവ് 84 പന്തിൽ 15 സിക്‌സും 16 ഫോറും സഹിതം 190 റൺസാണ് എടുത്തത്.
 

See also  ഇന്ത്യക്ക് വൻ തിരിച്ചടി: ചാമ്പ്യൻസ് ട്രോഫിയിൽ ബുമ്ര കളിക്കില്ല, ജയ്‌സ്വാളും പുറത്ത്

Related Articles

Back to top button