Kerala

ദിലീപിനെ വെറുതെവിട്ട അതേ ആനുകൂല്യം ലഭിക്കണം; രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയിൽ

നടി ആക്രമിക്കപ്പെട്ട കേസിൽ ശിക്ഷാവിധി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രണ്ടാം പ്രതി മാർട്ടിൻ ഹൈക്കോടതിയെ സമീപിച്ചു. നടിയെ ആക്രമിച്ച വാഹനത്തിൽ താൻ ഉണ്ടായിരുന്നില്ലെന്നും ഒന്നാം പ്രതിയായ പൾസർ സുനിയുമായി ഗൂഢാലോചനയിൽ പങ്കാളിയായെന്നത് മാത്രമാണ് തനിക്കെതിരായ കുറ്റമെന്നും മാർട്ടിൻ പറയുന്നു. 

സമാന ആരോപണം ഉണ്ടായ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ടു. ദിലീപിനെ വെറുതെവിട്ട അതേ ആനൂകൂല്യം തനിക്കും ലഭിക്കണമെന്നാണ് മാർട്ടിൻ ഹർജിയിൽ പറയുന്നത്. നിലവിൽ കേസിലെ മൂന്ന് പ്രതികളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. പ്രദീപ്, വടിവാൾ സലീം എന്നിവരാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. 

ഈ ഹർജിയിൽ നാല് ആഴ്ചക്കുള്ളിൽ മറുപടി നൽകാൻ കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിന്റെ വീഡിയോ ഷെയർ ചെയ്ത മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. പണം വാങ്ങി വീഡിയോ പ്രചരിപ്പിച്ചവരടക്കമാണ് അറസ്റ്റിലായതെന്ന് തൃശ്ശൂർ പോലീസ് അറിയിച്ചു.
 

See also  എം ആർ അജിത് കുമാറിനെ ചുമതലയിൽ നിന്ന് നീക്കിയേക്കും; അവധി നീട്ടാൻ മുഖ്യമന്ത്രിയുടെ നിർദേശമെന്ന് സൂചന

Related Articles

Back to top button