Kerala

പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ അറിയിക്കാം

എസ്‌ഐആർ കരട് വോട്ടർ പട്ടികയിൽ പരാതികളും ആക്ഷേപങ്ങളും ഇന്ന് മുതൽ നൽകി തുടങ്ങാം. പട്ടികയിൽ നിന്ന് പുറത്തായോയെന്ന് പൊതുജനങ്ങൾക്ക് വെബ്‌സൈറ്റിൽ പ്രവേശിച്ച്, നിയോജക മണ്ഡലം, ബൂത്ത് അടിസ്ഥാനത്തിൽ പരിശോധിക്കാം. ബൂത്ത് തലത്തിൽ പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്തും കരട് പരിശോധിക്കാം. 

സംസ്ഥാനത്ത് കരട് പട്ടികയിൽ 24.08 ലക്ഷം വോട്ടർമാരാണ് പുറത്തായതായത്.  കരട് പട്ടികയുടെ കോപ്പി ജില്ലാ കലക്ട്രേറ്റുകൾ മുഖേനെ വിവിധ രാഷ്ട്രീയ പാർട്ടികൾക്കും കൈമാറിയിട്ടുണ്ട്. പേരില്ലാത്തവർക്ക് ഉൾപ്പെടെ ജനുവരി 22ാം തീയതി മുതൽ പരാതികൾ അറിയിക്കാം. 

voters.eci.gov.in എന്ന വെബ്‌സൈറ്റിലാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. വോട്ടർ പട്ടികയിൽ നിന്ന് 24, 08,503 പേരെയാണ് ഒഴിവാക്കിയത്. 2,54,42,352 പേരാണ് ഫോം പൂരിപ്പിച്ച് നൽകിയത്. 1,23,83,341 പുരുഷൻമാരും 1,30,58,731 സ്ത്രീകളും പട്ടികയിലുണ്ട്. 280 ട്രാൻസ്‌ജെൻഡർമാരും കരട് പട്ടികയിലുണ്ട്.

See also  തിരുവനന്തപുരം പുതുക്കുറിച്ചിയിൽ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Related Articles

Back to top button