Kerala
എട്ട് മാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി വെച്ച് പൊള്ളിച്ച സംഭവം; പങ്കാളി പിടിയിൽ

കോഴിക്കോട് താമരശ്ശേരിയിൽ എട്ട് മാസം ഗർഭിണിയായ യുവതിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പങ്കാളി പിടിയിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് പിടിയിലായത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്ന് പോലീസ് പറയുന്നു
കഴിഞ്ഞ ദിവസമാണ് ഇയാൾ യുവതിയെ ക്രൂരമായി മർദിച്ചത്. ഇസ്തിരി പെട്ടി ചൂടാക്കി യുവതിയുടെ ശരീരം പൊള്ളിക്കുകയും ചെയ്തിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചിരുന്നു
ഇതിന് ശേഷം വീട്ടിലെത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെ ആക്രമണം നടന്നത്. ശരീരമാസകലം പൊള്ളലേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്



