Kerala

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം; കോടികളുടെ നാശനഷ്ടം

പെരുമ്പാവൂർ മേതലയിൽ പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. കല്ലിൽ ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം പ്രവർത്തിക്കുന്ന പ്ലൈവുഡ് സ്ഥാപനത്തിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ തീപിടിത്തമുണ്ടായത്. കമ്പനി കെട്ടിടത്തിന്റെ ഒരു ഭാഗം കത്തിനശിച്ചു.

ഉള്ളിലുണ്ടായിരുന്ന പ്ലൈവുഡ് ഉത്പന്നങ്ങൾ പൂർണമായും അഗ്നിക്കിരയായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കോടികളുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് എട്ട് യൂണിറ്റ് അഗ്നിശമന വിഭാഗം സ്ഥലത്തെത്തി

സ്ഥാപനത്തിലെ ഡ്രൈയറിന്റെ ഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായത്. പിന്നീട് മറ്റ് ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. തീപിടിക്കുന്ന സമയം ഇവിടെ തൊഴിലാളികൾ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കില്ല
 

See also  ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ കുതിച്ചുയർന്ന് സ്വർണവില; പവന് ഒറ്റയടിക്ക് 1560 രൂപ കൂടി

Related Articles

Back to top button