Kerala

മറ്റത്തൂർ പഞ്ചായത്തിൽ നാടകീയ രംഗങ്ങൾ; യുഡിഎഫിന്റെ എട്ട് അംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചു

തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് നാടകീയ രംഗങ്ങൾ. യുഡിഎഫിന്റെ എട്ട് വാർഡ് അംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചു. മറ്റത്തൂർ പഞ്ചായത്തിൽ എൽഡിഎഫിന്റെ 10 അംഗങ്ങളും യുഡിഎഫിന് എട്ട് അംഗങ്ങളും രണ്ട് കോൺഗ്രസ് വിമതരുമാണ് ജയിച്ചത്.

വിമതരെ പാർട്ടിയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ചാണ് എട്ട് അംഗങ്ങൾ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. പാർട്ടി നേതൃത്വം മറ്റത്തൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയോടും പ്രവർത്തകരോടും കാണിച്ച നീതികേടിൽ രാജിവെക്കുന്നുവെന്നാണ് ഇവർ പറയുന്നത്

മിനിമോൾ, ശ്രീജ, സുമ ആന്റണി, അക്ഷയ് സന്തോഷ്, ലിന്റോ പള്ളിപ്പറമ്പൻ, സിജി രാജേഷ്, സിബി പൗലോസ്, നൂർജഹാൻ നവാസ് എന്നിവരാണ് രാജിവെച്ചത്.
 

See also  പാർട്ടി പരിശോധിക്കും, നടപടിയെടുക്കുമെന്നും എ സി മൊയ്തീൻ

Related Articles

Back to top button