Kerala

ചൊവ്വന്നൂരിലെ എസ് ഡി പി ഐ പിന്തുണ; വർഗീസ് ചൊവ്വന്നൂരിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിലെ എസ് ഡി പി ഐ പിന്തുണ വിവാദത്തിൽ കോൺഗ്രസ് നടപടി. ഡിസിസി എക്‌സിക്യൂട്ടീവ് അംഗം വർഗീസ് ചെവ്വന്നൂരിനെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി. പാർട്ടി നയങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനാണ് നടപടിയെന്ന് തൃശൂർ ഡിസിസിയുടെ വാർത്താക്കുറിപ്പിൽ പറയുന്നു. 

വർഗീസ് ചൊവ്വന്നൂരിന് ഡിസിസി കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. രണ്ടുദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദ്ദേശം നൽകിയിരിക്കുന്നത്. മറുപടി തൃപ്തികരമല്ലെങ്കിൽ വർഗീസിനെതിരെയും നടപടി സ്വീകരിച്ചേക്കുമെന്നും നേതൃത്വം അറിയിച്ചിരുന്നു.

ഏറെ വിവാദമായ എസ്ഡിപിഐ പിന്തുണയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് എഎം നിധീഷിനെ കോൺഗ്രസ് പുറത്താക്കിയിരുന്നു. പിന്നാലെ വൈസ് പ്രസിഡന്റായ സബേറ്റ വർഗീസിനെയും കോൺഗ്രസ് പുറത്താക്കിയിരുന്നു.

See also  വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചു; സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ

Related Articles

Back to top button