Kerala

തലസ്ഥാനത്ത് വൻ ലഹരിവേട്ട; ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയുമടക്കം 7 പേർ പിടിയിൽ

പുതുവത്സര ദിനത്തിൽ തിരുവനന്തപുരം കണിയാപുരത്ത് വൻ ലഹരിവേട്ട. എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവും അടക്കം ഏഴ് പേരെ പോലീസ് പിടികൂടി. ഡോക്ടറും ബിഡിഎസ് വിദ്യാർഥിനിയും അടക്കം ഏഴ് പേരാണ് പിടിയിലായത്. 

അട്ടക്കുളങ്ങര സ്വദേശി ഡോ. വിഘ്‌നേഷ് ദത്തൻ(34), ബിഡിഎസ് വിദ്യാർഥിനി കൊട്ടാരക്കര സ്വദേശി ഹലീന(27), നെടുമങ്ങാട് മണ്ണൂർക്കോണം സ്വദേശി അസിം(29), കൊല്ലം ആയൂർ സ്വദേശി അവിനാഷ്(29), തൊളക്കോട് സ്വദേശി അജിത്ത്(30), പാലോട് സ്വദേശിനി അൻസിയ(37), കൊല്ലം ഇളമാട് സ്വദേശി ഹരീഷ്(29) എന്നിവരാണ് പിടിയിലായത്

കണിയാപുരം തോപ്പിൽ ഭാഗത്തെ വാടക വീട്ടിൽ നിന്നാണ് ഇവർ പിടിയിലായത്. വിഘ്‌നേഷ് ദത്തൻ എംബിബിഎസ് ഡോക്ടറാണ്. അവിനാഷ് ഐടി ജീവനക്കാരനാണ്. അസിം, അജിത്ത്, അൻസിയ എന്നിവർ മുമ്പും ലഹരിക്കേസുകളിൽ പിടിയിലായിട്ടുണ്ട്. 

See also  മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ആദിവാസി കുട്ടികളെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി

Related Articles

Back to top button