Kerala

വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്

വയനാട് സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരുക്ക്. നൂൽപ്പുഴ കുമഴി വനഗ്രാമത്തിലെ ചുക്കാലിക്കുനി കാട്ടുനായ്ക്ക ഉന്നതിയിലെ മണിക്കാണ്(42) പരുക്കേറ്റത്. 

ഇന്നലെ രാത്രി 9.30ഓടെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. കാച്ചിൽ കൃഷിക്ക് കാവൽ നിൽക്കുമ്പോഴായിരുന്നു സംഭവം. കാട്ടാന ഇറങ്ങിയതറിഞ്ഞ് പടക്കം പൊട്ടിക്കാൻ നോക്കുമ്പോഴായിരുന്നു ആക്രമണം. 

ഉടനെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച മണിയെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ആക്രമണത്തിൽ മണിയുടെ വാരിയെല്ലുകൾക്ക് പൊട്ടലും കാലുകൾക്ക് പരുക്കേറ്റിട്ടുമുണ്ട്.
 

See also  നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷക്ക് സ്ഥലം മാറ്റം; പുതിയ ചുമതല പത്തനംതിട്ട കലക്ടറേറ്റിൽ

Related Articles

Back to top button