Kerala

മാനേജരെ പിരിച്ചുവിട്ടു, അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ്

കൊച്ചി എംജി റോഡിലുള്ള ചിക്കിംഗിൽ വിദ്യാർഥികളുമായി സംഘർഷത്തിലേർപ്പെടുകയും കത്തി വീശുകയും ചെയ്ത സംഭവത്തിൽ മാനേജരെ പിരിച്ചുവിട്ടു. ഒരു തരത്തിലുമുള്ള അക്രമത്തെയും പ്രോത്സാഹിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കി. സാൻവിച്ചിൽ ചിക്കൻ കുറഞ്ഞത് ചോദ്യം ചെയ്തതാണ് സംഘർഷത്തിന് കാരണമായത്

ഭക്ഷണം കഴിക്കാനെത്തിയ സ്‌കൂൾ വിദ്യാർഥികളുടെ ബന്ധുക്കളും മാനേജരും തമ്മിലായിരുന്നു സംഘർഷം. സിബിഎസ്ഇ കായികമേളയിൽ പങ്കെടുക്കാനെത്തിയ കുട്ടികളും മാനേജരും തമ്മിലാണ് ആദ്യം വാക്കുതർക്കമുണ്ടായത്. 

മാനേജർ ആദ്യം കുട്ടികളെ ഭീഷണിപ്പെടുത്തി. ഇതോടെ കുട്ടികൾ സഹോദരൻമാരെ വിളിച്ചുവരുത്തി. ഇതോടെ സംഘർഷം രൂക്ഷമായി. ഇതിനിടെ മാനേജർ കത്തിയുമായി ഭീഷണി മുഴക്കിയതോടെ സ്ഥിതി മാറുകയായിരുന്നു. വിദ്യാർഥികളും ബന്ധുക്കളും ചേർന്ന് മാനേജരെ കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു
 

See also  നക്ഷത്ര ചിഹ്നമുള്ള ചോദ്യം: നിയമസഭയിൽ പ്രതിപക്ഷ ബഹളം, ചട്ടലംഘനമില്ലെന്ന് സ്പീക്കർ

Related Articles

Back to top button