Kerala

എഴുത്തച്ഛന്റെ പ്രതിമ മലപ്പുറം തിരൂരിൽ സ്ഥാപിക്കുന്നതിന് ആരാണ് തടസ്സം: ചോദ്യവുമായി വെള്ളാപ്പള്ളി

എഴുത്തച്ഛന്റെ പ്രതിമ എന്തുകൊണ്ട് മലപ്പുറം തിരൂരിൽ സ്ഥാപിക്കുന്നില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എല്ലാം ന്യായവാദികളല്ലേ. ആരാണ് തിരൂരിൽ എഴുത്തച്ഛന്റെ ഛായാചിത്രമോ പ്രതിമയോ സ്ഥാപിക്കാൻ തടസ്സമായി നിൽക്കുന്നതെന്നും വെള്ളാപ്പള്ളി ചോദിച്ചു

ഇതൊന്നുമില്ലാതെ മാന്യമായി മുസ്ലീങ്ങളുമായി നല്ല ബന്ധത്തിൽ പോകുമ്പോൾ എന്നെയൊരു മുസ്ലിം വിരോധിയാക്കി ചിത്രീകരിക്കാനാണ് ശ്രമം. ഞാൻ എപ്പോഴും സംസാരിക്കുന്നത് മത സൗഹാർദമാണ്. മാധ്യമ പ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് തനിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നും വെള്ളാപ്പള്ളി പറഞ്ഞു

നേരത്തെ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കെ സുരേന്ദ്രനും തിരൂരിൽ എന്തുകൊണ്ട് എഴുത്തച്ഛൻ പ്രതിമ സ്ഥാപിക്കുന്നില്ലെന്ന് ചോദിച്ചിരുന്നു. തുഞ്ചൻപറമ്പിൽ എഴുത്തച്ഛൻ പ്രതിമ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി തിരൂരിൽ സത്യാഗ്രഹവും നടത്തിയിരുന്നു.
 

See also  അഗതി മന്ദിരത്തിൽ പിതാവ് മരിച്ചതറിഞ്ഞ് മകനും മരുമകളും വീട് പൂട്ടിപ്പോയി; മൃതദേഹം കിടത്തിയത് മുറ്റത്ത്

Related Articles

Back to top button