Kerala

കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചതായി മന്ത്രി

സംസ്ഥാനത്തെ സ്‌കൂൾ അധ്യാപകർക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സർക്കാർ ഉത്തരവിറക്കിയതെന്നും ഇതിനെതിരെ റിവ്യു ഹർജി നൽകുമെന്നും മന്ത്രി പറഞ്ഞു.

 ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെ ടെറ്റ് പരീക്ഷക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. ചില സംഘടനകൾ കാര്യം എന്തെന്ന് മനസിലാക്കും മുമ്പ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്.

 സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുമെന്നും മന്ത്രി പറഞ്ഞു. കുറേപ്പേർ രക്ഷപ്പെടുമെങ്കിൽ രക്ഷപ്പെടട്ടെ. നാൽപതിനായിരത്തോളം അധ്യാപകരെ ബാധിക്കുന്ന വിഷയമാണിതെന്നും മന്ത്രി പറഞ്ഞു.
 

See also  ശബരിമല സ്വര്‍ണക്കൊള്ള; ജയറാമിനെ സാക്ഷിയാക്കാന്‍ നീക്കം: മൊഴിയെടുക്കാന്‍ സമയം തേടി എസ്‌ഐടി

Related Articles

Back to top button