World

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയെ പിടികൂടി ബന്ദിയാക്കി, രാജ്യത്ത് നിന്ന് മാറ്റി

വെനസ്വേല പ്രസിഡന്റ് നിക്കോളാസ് മദൂറോയെയും ഭാര്യയെയും പിടികൂടി രാജ്യത്തിന് പുറത്തേക്ക് മാറ്റിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപിന്റെ വെളിപ്പെടുത്തൽ. മദൂറോയെയും ഭാര്യയെയും വിമാന മാർഗം വെനസ്വേലയിൽ നിന്ന് പുറത്തെത്തിച്ചുവെന്നാണ് ട്രംപ് അറിയിച്ചത്. ലോകരാഷ്ട്രങ്ങൾക്കിടയിൽ വൻ നടുക്കമുണ്ടാക്കുന്ന പ്രഖ്യാപനമാണ് ട്രംപ് നടത്തിയിരിക്കുന്നത്

വെനസ്വേലയിൽ ഇന്ന് പുലർച്ചെ മുതൽ അമേരിക്ക ശക്തമായ ആക്രമണം നടത്തി വരികയായിരുന്നു. തലസ്ഥാനമായ കാരക്കാസിലടക്കം അമേരിക്ക ആക്രമണം നടത്തി. ഓപറേഷന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിനായി ഫ്‌ളോറിഡയിൽ ട്രംപ് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. യുഎസിന്റെ െൈസനിക നടപടിയുടെ കാരണവും ഭാവി നീക്കങ്ങളും ട്രംപ് വ്യക്തമാക്കുമെന്നാണ് കരുതുന്നത്

നിരവധി ഉഗ്രസ്‌ഫോടനങ്ങൾ കാരക്കാസിൽ അടക്കം നടന്നതായാണ് റിപ്പോർട്ട്. മദൂറോയെ വീഴ്ത്താൻ ഏതറ്റം വരെ പോകുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. വ്യോമാക്രമണത്തിന് പിന്നാലെ വെനസ്വേലയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു
 

See also  ഇറാനിൽ ഭൂചലനം; റിക്ടർ സ്‌കൈയിലിൽ 5.3 തീവ്രത രേഖപ്പെടുത്തി

Related Articles

Back to top button