Kerala

കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ലഭിച്ചേക്കും; പരിഗണിക്കുന്നത് രണ്ട് റൂട്ടുകൾ

കേരളത്തിന് രണ്ട് വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ലഭിച്ചേക്കുമെന്ന് റിപ്പോർട്ട്. കൂടാതെ ഒരു അമൃത് ഭാരത് ട്രെയിനും കേരളത്തിന് ലഭിക്കും. 12 സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകളാണ് ഈ വർഷം പുറത്തിറങ്ങുന്നത്. ഇതിൽ രണ്ടെണ്ണം കേരളത്തിന് നൽകിയേക്കുമെന്നാണ് വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങൾക്കായിരിക്കും പരിഗണന

എറണാകുളത്ത് നിന്ന് ബിഹാറിലെ ജോഗ്ബനിയിലേക്ക് അമൃത് ഭാരത് ട്രെയിനും പരിഗണനയിലുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നേമം റെയിൽവേ ടെർമിനൽ രണ്ടാംഘട്ടത്തിനുള്ള അനുമതി ലഭിക്കാനും ബിജെപി സംസ്ഥാന ഘടകം കേന്ദ്രത്തിൽ സമ്മർദം ചെലുത്തുന്നുണ്ട്

തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബംഗളൂരു റൂട്ടിലാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ ഓടിക്കാൻ ലക്ഷ്യമിടുന്നത്. ആകെ 16 കോച്ചാണ് ട്രെയിനിലുണ്ടാകുക.
 

See also  എറണാകുളം കുറുമശ്ശേരിയിൽ ബാങ്ക് ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ ഗൃഹനാഥൻ ജീവനൊടുക്കി

Related Articles

Back to top button