Kerala

ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്ന് ഒരാൾ മാത്രമേ സ്ഥാനാർഥിയാകൂ: വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ

നിയമസഭ തെരഞ്ഞെടുപ്പിൽ ഉമ്മൻ ചാണ്ടിയുടെ മക്കളായ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന വാർത്തകളോട് പ്രതികരിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽ നിന്നും ഒരാൾ മാത്രമേ സ്ഥാനാർഥിയാകു. താത്പര്യമില്ല എന്നാണ് ഇവർ രണ്ടുപേരും പറഞ്ഞിട്ടുള്ളതെന്നും, വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളതെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചു.

പാർട്ടിക്ക് തീരുമാനിക്കാമെന്നും പക്ഷേ ഒരാളെ കാണുകയുള്ളൂവെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. മാധ്യമങ്ങളിലേ ഇക്കാര്യം കണ്ടിട്ടുള്ളൂ. രണ്ടാമത്തെ സഹോദരിയുടെ പേരും കേൾക്കുന്നുണ്ട്. താത്പര്യമില്ല എന്നാണ് ഇവർ രണ്ടുപേരും എന്നോട് പറഞ്ഞിട്ടുള്ളത്. വീട്ടിൽ നിന്ന് ഞാൻ മാത്രം മതിയെന്നാണ് പിതാവും പറഞ്ഞിട്ടുള്ളത്. 

അതേ എനിക്കറിയൂ. ഇന്നലെ ഒരാളുടെ പേര്, ഇന്ന് മറ്റൊരാളുടെ പേര് എന്ന നിലയിൽ ഇറങ്ങിയാൽ ഞാനെന്ത് ചെയ്യും. കോൺഗ്രസുകാർ എത്രയോ പേരുണ്ടെന്നും ചാണ്ടി ഉമ്മൻ ചോദിച്ചു. യുഡിഎഫിൽ നിന്ന് പ്രതീക്ഷിക്കുന്ന സർപ്രൈസ് സെലിബ്രിറ്റി സ്ഥാനാർഥികളുടെ പട്ടികയിൽ അച്ചു ഉമ്മനുണ്ടെന്നായിരുന്നു വാർത്ത. 

See also  അതിശക്തമായ മഴയ്ക്ക് സാധ്യത; കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക്

Related Articles

Back to top button