Kerala

കൊലയാളി ആനയുടെ കൊമ്പിൽ കുഞ്ഞിനെ ഇരുത്തി പാപ്പാൻ; കുട്ടി രക്ഷപെട്ടത് തലനാരിഴയ്ക്ക്

ആലപ്പുഴ: മദ്യലഹരിയിൽ സ്വന്തം കുഞ്ഞിനെ ആനയുടെ കൊമ്പിൽ ഇരുത്തി പാപ്പാന്‍റെ അഭ്യാസം. 5 മാസം മാത്രം പ്രായമുള്ള കുഞ്ഞുമായാണ് പാപ്പാന്‍റെ സാഹസം. ഇതിനിടെ കുഞ്ഞ് പാപ്പാന്‍റെ കൈയിൽ നിന്നും വഴുതി വീഴുന്നത് കാണാം. ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ പാപ്പാനായ അഭിലാസ് ആണ് ഇത്തരമൊരു സാഹസത്തിന് മുതിർന്നത്.

കഴിഞ്ഞ ഓഗസ്റ്റിൽ 2 പാപ്പാന്മാരെ സ്കന്ദൻ ആക്രമിക്കുകയും ഇതിലൊരു പാപ്പാൻ മരിക്കുകയും ചെയ്തിരുന്നു. ഒരാൾക്ക് ഗുരുതര പരുക്കേറ്റിരുന്നു. അയാൾ ഇപ്പോഴും ചികിത്സയിലാണ്. ഇതിനെ തുടർന്ന് മാസങ്ങളായി ആനയെ തളച്ചിട്ടിരിക്കുകയായിരുന്നു. ഭക്ഷണവും വെള്ളവുമടക്കം ഇവിടെയെത്തി നൽകുകയാണ്. ഇതിനിടെയാണ് ഇത്തരമൊരു സംഭവം.

See also  നവീൻ ബാബുവിനെതിരെ ടിവി പ്രശാന്തൻ പരാതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Related Articles

Back to top button