Sports
സുരക്ഷ പിൻവലിച്ചെന്ന വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ഡൽഹി പോലീസ്; പിന്നിൽ മറ്റൊരു കാരണം

ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ സിംഗിനെിതരെ കോടതിയിൽ മൊഴി നൽകിയ വനിതാ ഗുസ്തി താരങ്ങൾക്ക് ഏർപ്പെടുത്തിയ സുരക്ഷ ഡൽഹി പോലീസ് പിൻവലിച്ചെന്ന വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ഡൽഹി ാേപലീസ്. സുരക്ഷ പിൻവലിച്ചതല്ലെന്നും നിലവിൽ പ്രതിഷേധങ്ങൾ ഹരിയാനയിൽ നടക്കുന്നതിനാൽ അവിടുത്തെ പോലീസിന് ചുമതല കൈമാറിയതാണെന്നുമാണ് ഡൽഹി പോലീസ് വിശദീകരിക്കുന്നത്
പാരീസ് ഒളിമ്പിക്‌സിൽ ഗുസ്തി ഫൈനലിലെത്തി വിനേഷ് ഫോഗട്ട് 100 ഗ്രാം ഭാരം കൂടിയെന്നതിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടിരുന്നു. തിരികെ നാട്ടിലെത്തിയ വിനേഷിന് വൻ സ്വീകരണമാണ് ലഭിച്ചത്. ഇതിന് പിന്നാലെയായിരുന്നു വിനേഷ് ഡൽഹി പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്
The post സുരക്ഷ പിൻവലിച്ചെന്ന വിനേഷ് ഫോഗട്ടിന്റെ ആരോപണം തള്ളി ഡൽഹി പോലീസ്; പിന്നിൽ മറ്റൊരു കാരണം appeared first on Metro Journal Online.