Movies

ജന നായകൻ പൊങ്കലിന് എത്തില്ല, റിലീസിനുള്ള ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു; കടുത്ത നിരാശയിൽ വിജയ് ആരാധകർ

രാഷ്ട്രീയത്തിൽ സജീവമാകുന്ന വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന നിലയിൽ ഖ്യാതി നേടിയ ജന നായകന്റെ റിലീസ് വീണ്ടും പ്രതിസന്ധിയിൽ. സിനിമ റിലീസ് ചെയ്യാൻ അനുമതി നൽകിയ മദ്രാസ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. ചിത്രത്തിന് യുഎ സർട്ടിഫിക്കറ്റ് നൽകാൻ നിർദേശിച്ചായിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ്

ഉത്തരവിനെതിരെ സെൻസർ ബോർഡ് ഉടൻ തന്നെ അപ്പീൽ സമർപ്പിക്കുകയായിരുന്നു. തുടർന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. കേസ് ഇനി 21നാണ് പരിഗണിക്കുന്നത്. ഇതോടെ ചിത്രം പൊങ്കൽ റിലീസായി എത്തില്ലെന്ന് ഉറപ്പായി

വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ജന നായകൻ. ചിത്രം നിയമകുരുക്കിൽ അകപ്പെട്ടതോടെ ആരാധകരും കടുത്ത നിരാശയിലാണ്.
 

See also  മലയാളത്തിലെ ആദ്യ എഐ സിനിമ വരുന്നു; മണികണ്ഠൻ: ദി ലാസ്റ്റ് അവതാർ

Related Articles

Back to top button