Kerala

പി വി അൻവറിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും

കെഎഫ്‌സി വായ്പാ തട്ടിപ്പ് കേസിൽ പിവി അൻവറിനെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും. വ്യാഴാഴ്ച രേഖപ്പെടുത്തിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിപ്പിക്കുക. സ്വത്ത് വിവരങ്ങളിലടക്കം കൂടുതൽ വ്യക്തത വരുത്താനാണ് ഇഡിയുടെ നീക്കം. 

പ്രത്യേക കാലയളവിൽ പിവി അൻവറിന്റെ സ്വത്തുക്കളിൽ വലിയ തോതിലുള്ള വർധനവുണ്ടായതായി ഇഡി പറയുന്നു. ഏതുവഴിക്കാണ് ഇത്രയും സ്വത്തുക്കൾ സമ്പാദിക്കാൻ സാധിച്ചത് എന്നത് സംബന്ധിച്ച് അൻവറിന് വ്യക്തമായ മറുപടി നൽകാൻ സാധിച്ചിട്ടില്ല. 

ഇന്നലെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിലാണ് അൻവറിന്റെ മൊഴി രേഖപ്പെടുത്തിയത്. ഇത് പരിശോധിച്ച ശേഷമാകും വീണ്ടും ചോദ്യം ചെയ്യലിന് വിളിക്കുക.
 

See also  സ്വർണവിലയിൽ നേരിയ ആശ്വാസം; പവന് ഇന്ന് 1400 രൂപ കുറഞ്ഞു

Related Articles

Back to top button