Kerala

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ് ഐ ടി ഇന്ന് പരിശോധന നടത്തും

ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ എസ് ഐ ടി ഇന്ന് പരിശോധന നടത്തും. ദക്ഷിണ വേറെ പടിത്തരം വേറെയെന്ന് എസ് ഐ ടി വ്യക്തമാക്കി. പടിത്തരം പ്രതിഫലം തന്നെയാണ്. തന്ത്രി ബോർഡിൽ നിന്ന് ശമ്പളം കൈപ്പറ്റുന്നയാളാമെന്നുമാണ് കണ്ടെത്തൽ

ശമ്പളം കൈപ്പറ്റുന്നത് കൊണ്ട് തന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നുമാണ് എസ് ഐ ടി കണ്ടെത്തൽ. വ്യക്തമായ പരിശോധനക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്‌ഐടി എത്തിയത്.

ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാഗം എടുത്തു പറഞ്ഞു കൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. അസി. കമ്മീഷണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലിൽ പറയുന്നത്.
 

See also  പ്രവിത്താനം വാഹനാപകടം: ചികിത്സയിലായിരുന്ന 12 വയസുകാരി അന്നമോൾ മരിച്ചു, മരണസംഖ്യ മൂന്നായി

Related Articles

Back to top button