Kerala

തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ; അറസ്റ്റിൽ സംശയമുണ്ടെന്ന് സന്ദീപ് വചസ്പതി

ശബരിമല കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിലെത്തി ബിജെപി നേതാക്കൾ. ചെങ്ങന്നൂരിലെ വസതിയിലാണ് ബിജെപി നേതാക്കളെത്തിയത്. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തന്ത്രിയുടെ വീട്ടിലെത്തിയത്

സൗഹൃദ സന്ദർശനമെന്നാണ് വീട്ടിൽ നിന്നിറങ്ങിയ ശേഷം സന്ദീപ് വചസ്പതി പ്രതികരിച്ചത്. തന്ത്രിയുടെ അറസ്റ്റിൽ സംശയങ്ങളുണ്ട്. എന്തിനായിരുന്നു ഇത്ര തിടക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു

ദേവസ്വം മന്ത്രിമാരായ മൂന്ന് പേർ പുറത്തുണ്ടെന്നിരിക്കെ തന്ത്രിയെ തിടുക്കപ്പെട്ട അറസ്റ്റ് ചെയ്തത് എന്തിനെന്ന് വ്യക്തമാക്കണം. ഹൈക്കോടതിയുടെ പ്രതിനിധികൾക്കും ഉത്തരവാദിത്തമില്ലേയെന്നും ബിജെപി നേതാക്കൾ ചോദിച്ചു
 

See also  ഈ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ല; യൂട്യൂബ് ചാനൽ നിർത്തുന്നു: ഫിറോസ് ചുട്ടിപ്പാറ

Related Articles

Back to top button