Local
തൊഴിൽ പരിശീലന പദ്ധതി സംഘടിപ്പിച്ചു

കൊടിയത്തൂർ :കൊടിയത്തൂർ പി ടി എം ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ ഷീൽഡ് പ്രൊജക്റ്റിന്റെ ഭാഗമായി തൊഴിൽ പരിശീലന പദ്ധതി സംഘടിപ്പിച്ചു. Bob A Job എന്ന എന്ന പേരിൽ സംഘടിപ്പിച്ച പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ നിർവഹിച്ചു. തൊഴിൽ പരിശീലനത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വില്ലേജ് ഓഫീസർ റിനിൽ ബാബു വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകി.
പ്രിൻസിപ്പൽ ബിജു എം എസ് അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് എസ് എ നാസർ , വൈസ് പ്രസിഡണ്ട് ശരീഫ് അമ്പലക്കണ്ടി , ഗ്രാമപഞ്ചായത്ത് മെമ്പർമാരായ അഹമ്മദ് കുട്ടി , കസ്ന ഹമീദ്, പിടിഎ നമ്പർ നജ്മുദ്ദീൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ ജി സുധീർ ,സ്റ്റാഫ് സെക്രട്ടറി കെടി സലിം, ഫഹദ് ചെറുവാടി, ഷഹർബാൻ കോട്ട എന്നിവർ സംസാരിച്ചു.



