Kerala

ലീഗിന്റെ വനിതാ അംഗം ഇത്തവണ നിയമസഭയിലുണ്ടാകും; ചില സീറ്റുകൾ വെച്ചുമാറിയാൽ വിജയിക്കാനാകും: കെഎം ഷാജി

നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിലെ സ്ഥാനാർഥി മാനദണ്ഡം വിജയസാധ്യത മാത്രമെന്ന് കെഎം ഷാജി. മുസ്ലിം ലീഗിന്റെ വനിതാ അംഗം ഇത്തവണ നിയമസഭയിൽ ഉണ്ടാകും. പുതുമുഖങ്ങളും യുവാക്കളും മത്സരരംഗത്ത് മുസ്ലിം ലീഗിന്റേതായി ഉണ്ടാകും

100 പേരെ നിയമസഭയിൽ എത്തിക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യം. താൻ മത്സരിക്കണോയെന്ന് പാർട്ടി തീരുമാനിക്കും. അഴീക്കോട് അടക്കം ചില സീറ്റുകൾ വെച്ചുമാറിയാൽ വിജയിക്കാനാകും. അത്തരം ചർച്ചകൾ നടക്കുന്നുണ്ട്

മുന്നണിയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടാകേണ്ടത്. തദ്ദേശ തെരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം യുഡിഎഫിനുണ്ടാകും. വിട്ടുവീഴ്ചകളും കൊടുക്കൽ വാങ്ങലുകളും സ്ഥാനാർഥി നിർണയത്തിൽ ഉണ്ടാകുമെന്നും ഷാജി പറഞ്ഞു
 

See also  ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന്റെ ചില്ല് തല കൊണ്ട് ഇടിച്ചുതകർത്ത് യുവാവ് പുറത്തേക്ക് ചാടി

Related Articles

Back to top button