Kerala

അധ്യാപകൻ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം; ഏഴ് വിദ്യാർഥികൾ മൊഴി നൽകി

പാലക്കാട് മലമ്പുഴയിൽ അധ്യാപകൻ മദ്യം നൽകി വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർഥികൾ അധ്യാപകനെതിരെ മൊഴി നൽകി. കൂടുതൽ വിദ്യാർഥികൾക്ക് സമാനമായ അനുഭവമുണ്ടോയെന്ന് പരിശോധിക്കുമെന്ന് സിഡബ്ല്യുസി ചെയർമാൻ എം സേതുമാധവൻ പറഞ്ഞു. സ്‌കൂളിൽ കൂടുതൽ കുട്ടികൾക്ക് കൗൺസിലിംഗ് നൽകുമെന്നും അദ്ദേഹം അറിയിച്ചു

സിഡബ്ല്യുസി കൗൺസിലർമാരുടെ മുഴുവൻ സമയ സേവനവും സ്‌കൂളിൽ ഏർപ്പെടുത്തും. ആദ്യഘട്ട കൗൺസിലിംഗിൽ ഏഴ് വിദ്യാർഥികളാണ് അധ്യാപകനെതിരെ മൊഴി നൽകിയത്. സിഡബ്ല്യുസി വീണ്ടും ഈ കുട്ടികളുടെ മൊഴിയെടുത്തു

അഞ്ച് കുട്ടികളുടേത് ഗുരുതര മൊഴിയെന്ന് കണ്ടെത്തിയതോടെ പോലീസിന് കൈമാറി. നിലവിൽ മൊഴി നൽകിയ വിദ്യാർഥികൾക്ക് സിഡബ്ല്യുസിയുടെ കാവൽ പ്ലസ് സുരക്ഷ ഏർപ്പെടുത്തും. ഗൗരവകരമായ പരാതിയായിട്ടും സ്‌കൂൾ അധികൃതർ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്താതിരുന്നത് വീഴ്ചയാണെന്നും സേതുമാധവൻ പറഞ്ഞു
 

See also  വണ്ടിപ്പെരിയാർ പോക്‌സോ കേസ്: പ്രതി അർജുൻ പത്ത് ദിവസത്തിനകം കീഴടങ്ങണമെന്ന് ഹൈക്കോടതി

Related Articles

Back to top button