Kerala

രാഹുല്‍ മാങ്കൂട്ടത്തിലിനെ തള്ളി കെ മുരളീധരൻ; ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കണം

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റിലായതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിൻ്റെ ഭാഗത്ത് തെറ്റ് കണ്ടതുകൊണ്ടാണ് തങ്ങൾ പുറത്താക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. കോൺഗ്രസ് പാർട്ടി തെറ്റുകളെ ന്യായീകരിക്കില്ലെന്നും
പാർട്ടി ആക്ഷൻ എടുത്തു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

അക്കാര്യത്തില്‍ തന്നെ ഉറച്ചുനിൽക്കുകയാണ്. ഇത് ജനങ്ങളെ സേവിക്കേണ്ട പാർട്ടിയാണ്. മറ്റ് കളരിക്ക് ഉപയോഗിക്കേണ്ടതല്ല. രാഹുലിന്റെ ഇനിയുള്ള പ്രവർത്തികളിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ല. വടക്കൻ പാട്ടിൽ പറഞ്ഞതുപോലെ ഒതേനൻ ചാടാത്ത മതിലുകളില്ലെന്ന് അദ്ദേഹം പറഞ്ഞു.

See also  അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങൾക്ക് ഉപയോഗിക്കുന്നത് പിണറായി സർക്കാർ അവസാനിപ്പിക്കണം: കെസി വേണുഗോപാൽ

Related Articles

Back to top button