Kerala

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകും: വിഡി സതീശൻ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിലവിൽ ഇടതുമുന്നണിയുടെ ഭാഗമായ കേരള കോൺഗ്രസ് എമ്മിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഒന്നും തങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടാകില്ലെന്നും വി ഡി സതീശൻ പറഞ്ഞു. 

തെരഞ്ഞെടുപ്പിന് മുൻപായി കേരളത്തിൽ വിസ്മയങ്ങളുണ്ടാകുമെന്ന് നേരത്തെ പറഞ്ഞിരുന്നു. എൽഡിഎഫിലുള്ള കക്ഷികളും എൻഡിഎയിലുള്ള കക്ഷികളും നിഷ്പക്ഷരായ ആളുകളും യുഡിഎഫിന്റെ ഭാഗമാകും.അവർ ആരൊക്കെയാണ് എന്ന് ഇപ്പോൾ ദയവായി ചോദിക്കരുതെന്നും കാത്തിരിക്കാനും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. 

അതേസമയം കേരളാ കോൺഗ്രസ് എം യുഡിഎഫിലേക്ക് വരുമെന്ന് രാവിലെ വാർത്തകൾ വന്നിരുന്നു. എന്നാൽ മന്ത്രി റോഷി അഗസ്റ്റിൻ ഈ വാർത്തകൾ തള്ളി രംഗത്തുവന്നിരുന്നു. പിന്നാലെ ജോസ് കെ മാണിയും ഫേസ്ബുക്ക് വഴി പ്രചരിക്കുന്നത് അഭ്യൂഹമാണെന്ന് വ്യക്തമാക്കിയിരുന്നു.
 

See also  കോതമംഗലത്തെ യുവാവിന്റെ മരണം കൊലപാതകം; പെൺസുഹൃത്ത് അറസ്റ്റിൽ

Related Articles

Back to top button