Kerala

രാസ ലഹരിയുമായി യുവതി കണ്ണൂരിൽ പിടിയിൽ; ലഹരിക്കേസിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് 2 മാസം മുമ്പ്

കണ്ണൂർ പാപ്പിനിശ്ശേരിയിൽ രാസലഹരിയുമായി യുവതി പിടിയിൽ. കല്യാശ്ശേരി അഞ്ചാം പീടിക സ്വദേശിനി ഷിൽനയെയാണ്(32) എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 0.459 ഗ്രാം മെത്താംഫെറ്റമിൻ പിടിച്ചെടുത്തു. 

ലഹരി മരുന്ന് കേസിൽ ഗോവയിൽ ജയിലിലായിരുന്ന ഷിൽന രണ്ട് മാസം മുമ്പാണ് പുറത്തിറങ്ങിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷവും ഷിൽന ലഹരി വിൽപ്പനയിൽ സജീവമാണെന്ന് എക്‌സൈസിന് വിവരം ലഭിക്കുകയായിരുന്നു. 

പാപ്പിനിശ്ശേരിയിലും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു ലഹരിമരുന്ന് വിൽപ്പന. പിടിയിലായ യുവതിയെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
 

See also  വിസ്മയം തീർക്കാൻ പ്രായമുള്ളവരെ തേടിയിറങ്ങിയിരിക്കുകയാണ് വിഡി സതീശൻ: പരിഹസിച്ച് എംവി ഗോവിന്ദൻ

Related Articles

Back to top button