Kerala

ജോസ് കെ മാണിയുടെ പ്രസ്താവനയോടെ വിഡി സതീശന്റെ വിസ്മയം ചീറ്റിപ്പോയി: എം എ ബേബി

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചയിൽ പ്രതികരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. വിഡി സതീശന്റെ വിസ്മയം ജോസ് കെ മാണിയുടെ പ്രസ്താവനയോടെ ചീറ്റിപ്പോയെന്ന് എംഎ ബേബി പറഞ്ഞു. സിപിഎമ്മിന്റെ ഗൃഹസന്ദർശന പരിപാടിയിൽ മണ്ണന്തലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

കേരളം സമാധാനത്തിന്റെ നാടാണ്. ത്രിതല തെരഞ്ഞെടുപ്പിലുണ്ടായ പരാജയം എന്തുകൊണ്ടെന്ന് മനസിലാക്കുകയാണ് ലക്ഷ്യം. ചില ആശയക്കുഴപ്പം പ്രചരിപ്പിക്കാനായി പാരഡി ഗാനം ഉപയോഗിച്ചു. കനഗോലുമാരുടെ ഉപദേശപ്രകാരം രാഷ്ട്രീയം യുഡിഎഫുകാർ പാരഡിയാക്കി മാറ്റി

അത്തരം ആശയക്കുഴപ്പങ്ങളും വിമർശനങ്ങളും മനസ്സിലാക്കുന്നു. കെൽപ്പോടെ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാൻ യുഡിഎഫിന് കഴിയുന്നില്ലെന്നും എംഎ ബേബി പറഞ്ഞു
 

See also  കാപ്പാ കേസ് പ്രതികൾക്കടക്കം വിവരം ചോർത്തി നൽകി; എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്തു

Related Articles

Back to top button