Kerala

പടക്കം കയറ്റി വന്ന കണ്ടെയ്‌നർ ലോറിക്ക് തീപിടിച്ചു; അപകടം തൃശ്ശൂരിൽ, ഡ്രൈവർക്ക് പരുക്ക്

തൃശൂരിൽ പടക്കം കയറ്റി വന്ന പാഴ്സൽ കണ്ടെയ്‌നർ ലോറിക്കു തീപിടിച്ച് അപകടം. തൃശൂരിലെ ദേശീയപാത നടത്തറ ഭാഗത്ത് വച്ചാണ് അപകടമുണ്ടായത്. കോയമ്പത്തൂരിൽ നിന്നും പടക്കം ഉൾപ്പെടെയുള്ള പാഴ്‌സലുകളുമായി വന്ന ലോറിക്കാണ് തീപിടിച്ചത്. 

അപകടത്തിൽ വാഹനത്തിന്റെ ഡ്രൈവർ പുത്തൂർ സ്വദേശി അനൂജിന് നിസാര പരുക്കേറ്റു. അപകടത്തിൽ ലോറിയിലെ പടക്കം മുഴുവനും കത്തി നശിച്ചു. തൃശൂരിൽ നിന്നും അഗ്‌നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. 

നിയമവിരുദ്ധമായാണ് പടക്കം പാഴ്‌സലായി അയച്ചതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പാഴ്‌സൽ കമ്പനിക്കെതിരെയും അയച്ച ആളുകൾക്ക് എതിരെയും നടപടി ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
 

See also  സംസ്ഥാനത്ത് നാളെ മുതൽ അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യത; നാളെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles

Back to top button