Kerala

ഗുരുവായൂർ – തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ

തൃശൂർ: കേന്ദ്ര റെയിൽവേ മന്ത്രാലയം ഗുരുവായൂർ – തൃശൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് അനുവദിച്ചു. ​ട്രെയിൻ നമ്പർ: 56115/56116 തൃശൂർ – ഗുരുവായൂർ പാസഞ്ചർ ദിവസേന സർവീസ് നടത്തും.

​ഗുരുവായൂരിൽ നിന്ന് വൈകുന്നേരം 06:10ന് പുറപ്പെട്ട് 06:50ന് തൃശൂരിലെത്തും. തൃശൂരിൽ നിന്ന് രാത്രി 08:10ന് പുറപ്പെട്ട് 08:45ന് ഗുരുവായൂരിലെത്തും.

തൃശൂർ-ഗുരുവായൂർ പാതയിൽ ഉച്ച മുതൽ രാത്രി വരെ ട്രെയിൻ സർവീസ് ഇല്ലാത്ത സാഹചര്യം പരിഹരിക്കാൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പുതിയ ട്രെയിനുകൾ അനുവദിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്, ഇത് തീർത്ഥാടകർക്ക് വലിയ ആശ്വാസമാകും.

See also  പട്ടാമ്പിയിൽ സ്‌കൂൾ ബസ് ഇടിച്ച് ഗുരുതരമായി പരുക്കേറ്റ ആറ് വയസുകാരന്‍ മരിച്ചു

Related Articles

Back to top button