Kerala

മൂന്ന് അമൃത് ഭാരത് ട്രെയിൻ അടക്കം കേരളത്തിന് പുതുതായി 4 ട്രെയിനുകൾ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും

കേരളത്തിന് നാല് ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ. മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചറുമാണ് കേരളത്തിന് പുതുതായി ലഭിക്കുന്നത്. അടുത്താഴ്ച തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിനുകൾ ഫ്‌ളാഗ് ഓഫ് ചെയ്യും

തിരുവനന്തപുരം-താംബരം, തിരുവനന്തപുരം-ഹൈദരാബാദ്, നാഗർകോവിൽ-മംഗളൂരു എന്നിങ്ങനെയാണ് മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെ സർവീസ്. ഒപ്പം ഗുരുവായൂർ-തൃശ്ശൂർ പാസഞ്ചറും അനുവദിച്ചു. തമിഴ്‌നാടിന് രണ്ട് അമൃത് ഭാരത് ട്രെയിൻ അനുവദിച്ചിട്ടുണ്ട്. നാഗർകോവിൽ-ചർലാപ്പള്ളി, കോയമ്പത്തൂർ-ധൻബാദ് ട്രെയിനുകളാണ് ഇവ

ഷൊർണൂർ-നിലമ്പൂർ പാത വൈദ്യൂതികരണവും റെയിൽവേ പാസാക്കി. ഒപ്പം അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിച്ച 11 റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും
 

See also  മുരാരി ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി, കോടതിയിൽ ഹാജരാക്കും

Related Articles

Back to top button