Kerala

രാഹുലിന്റെ ജാമ്യാപേക്ഷയിൽ വാദം കേട്ടത് അടച്ചിട്ട കോടതി മുറിയിൽ; നാളെ വിധി പറയും

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദം പൂർത്തിയായി. അടച്ചിട്ട കോടതി മുറിയിലായിരുന്നു വാദം. പ്രോസിക്യൂഷനാണ് അടച്ചിട്ട കോടതി മുറിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടത്. ജാമ്യാപേക്ഷയിൽ തിരുവല്ല മജിസ്‌ട്രേറ്റ് കോടതി നാളെ വിധി പറയും

എസ്‌ഐടിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ചാകും ജാമ്യാപേക്ഷയിൽ കോടതി തീരുമാനമെടുക്കുക. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. രാഹുലിനെതിരെ നിരന്തരം പരാതികൾ ഉയരുകയാണ്. ലൈംഗിക പീഡന പരാതിയിൽ മറ്റ് രണ്ട് കേസുകൾ നിലനിൽക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു

പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രോസിക്യൂഷൻ അറിയിച്ചു. എന്നാൽ പ്രതിയും പരാതിക്കാരിയും തമ്മിലുള്ള ചാറ്റ് വിവരങ്ങൾ പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എല്ലാം പരസ്പര സമ്മതത്തോടെയാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം.
 

See also  നിർത്തിയിട്ട ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ചു

Related Articles

Back to top button